സ്പർസ് യുവ ഡിഫൻഡർ ഇനി സൗത്താംപ്ടണിൽ

na

ടോട്ടൻഹാമിന്റെ യുവ പ്രതിരോധ താരം കെയിൽ വാൾക്കർ പീറ്റേഴ്‌സ് ഇനി ലോണിൽ സൗത്താംപ്ടണിൽ കളിക്കും. ഈ സീസൺ അവസാനിക്കും വരെയാണ് താരം ലോണിൽ സൈന്റ്‌സിന് വേണ്ടി കളിക്കുക. താരത്തെ സ്ഥിരം കരാറിൽ വിൽക്കാൻ ഉള്ള ഓപ്‌ഷൻ സ്പർസ് കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ സീസൺ അവസാനം താരത്തെ സൈൻ ചെയ്യാൻ സൗത്താംപ്ടന് സാധിക്കില്ല.

പീറ്റേഴ്‌സ് എത്തുന്നതോടെ സെഡ്രിക് സോറസ് സൈന്റ്‌സ് വിട്ടേക്കും എന്ന് ഉറപ്പായി. നിലവിലെ കരാറിൽ കേവലം 6 മാസം മാത്രം ബാക്കിയുള്ള താരത്തെ അവർ ആഴ്സണലിന് നൽകിയേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. 22 വയസുകാരനായ പീറ്റേഴ്‌സ് 2015 മുതൽ സ്പർസ് സീനിയർ ടീമിന്റെ ഭാഗമാണ്. ഇംഗ്ലണ്ട് അണ്ടർ 21 ടീം അംഗമായിരുന്നു.