മാഞ്ചസ്റ്റർ സിറ്റി യുവതാരം മാക്സിമോ പെറോൺ കോമോയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാക്‌സിമോ പെറോൺ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ലോണിൽ കോമോയിൽ ചേർന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. അർജൻ്റീനിയൻ മിഡ്ഫീൽഡർ സീസൺ അവസാനം വരെ ഒരു ലോൺ ഡീലിൽ ആണ് കോമോയിൽ എത്തുന്നത്. ഒരു സീസൺ കൂടെ ലോൺ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്.

Picsart 24 08 25 18 26 34 931

“ഈ ക്ലബ്ബിൽ എത്തിയതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഇത് എൻ്റെ കരിയറിൽ വളരാൻ ആവശ്യമായ ഒരു ചുവടുവെപ്പാണെന്ന് ഞാൻ കരുതുന്നു.” പെറോൺ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

പെറോൺ 2023 ജനുവരിയിൽ ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തിയത്. കഴിഞ്ഞ സീസണിൽ ലാസ് പാൽമാസിൽ ലോണിൽ ചെലവഴിച്ചു