ഡിഫൻഡറായ റൂബൻ പെന വിയ്യാറയലിൽ എത്തി. 27കാരനായ ഡിഫൻഡർ നാലു വർഷത്തെ കരാറിലാണ് വിയ്യാറയലിൽ എത്തിയിരിക്കുന്നത്. 2016 മുതൽ ഐബറിന്റെ താരമായിരുന്നു റൂബൻ. ഐബറിനായി നൂറോളം മത്സരങ്ങ കളിച്ച പെന നാലു ഗോളുകളും അഞ്ച് അസിസ്റ്റും ടീമിനായി നേടുയിട്ടുണ്ട്. റൈറ്റ് ബാക്കായും റൈറ്റ് വിങ്ങറായും കളിക്കാൻ കഴിവുള്ള താരമാണ്. മുമ്പ് റയൽ വല്ലഡോയിഡ്, ലെഗനെസ് എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുള്ള താരമാണ്.