പവാർഡിനായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ബിഡ് ബയേൺ നിരസിച്ചു

Newsroom

Picsart 23 08 13 14 40 21 625
Download the Fanport app now!
Appstore Badge
Google Play Badge 1

ബയേണിന്റെ ഡിഫൻഡർ ബെഞ്ചമിൻ പവാർഡിനെ സ്വന്തമാക്കാനായുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് തുടരുന്നു. പവാർഡിനായി യുണൈറ്റഡ് നൽകിയ ആദ്യ ബിഡ് ബയേൺ തള്ളിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പവാർഡ് യുണൈറ്റഡുമായി കരാർ ധാരണയിൽ എത്തിയിട്ടുണ്ട് എന്നും യുണൈറ്റഡ് പുതിയ ബിഡുമായി വീണ്ടും വരുമെന്നും ഫബ്രിസിയോ പറയുന്നു.

മാഞ്ചസ്റ്റർ 23 08 13 14 40 37 689

ഹാരി മഗ്വയറിനെ വിൽക്കാൻ ഒരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പകരം ഒരു ഡിഫൻഡറെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് യുണൈറ്റഡ് പവാർഡിന് മുന്നിൽ എത്തിയിരിക്കുന്നത്. യുണൈറ്റഡ് ഫ്രഞ്ച് ഡിഫൻഡർ ടൊഡിബോക്കായും ശ്രമം നടത്തുന്നുണ്ട്.

ക്ലബ് വിടുക തന്നെയാണ് പവാർഡിന്റെ ലക്ഷ്യം. അടുത്ത സീസണിന്റെ അവസാനത്തോടെ കരാർ അവസാനിക്കുന്ന പവാർഡ് പുതിയ കരാർ ക്ലബിൽ ഒപ്പുവെക്കില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സമ്മറിൽ തന്നെ ക്ലബ് വിടാൻ ആണ് ബെഞ്ചമിൻ ആഗ്രഹിക്കുന്നത്.

തുടർച്ചയായി നാലാം ബുണ്ടസ്‌ലിഗ കിരീടം നേടിയ ബെഞ്ചമിന് പവാർഡ് 2018 ലോകകപ്പിനു ശേഷമായിരുന്നു ബയേണിൽ എത്തിയത്. താരം ബയേണൊപ്പം ഇതുവരെ 11 കിരീടങ്ങൾ നേടിയിട്ടുണ്ട്.