21കാരനായ ഫ്രഞ്ച് മിഡ്ഫീൽഡർ പാപെ ഗുയെയെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വാറ്റ്ഫോർഡ് സ്വന്തമാക്കി. ഈ വർഷം തുടക്കത്തിക് തന്നെ പാപെയുമായി വാറ്റ്ഫോർഡ് കരാർ ഒപ്പുവെച്ചിരുന്നു. ഫ്രഞ്ച് രണ്ടാം ഡിവിഷൻ ലീഗിലെ ക്ലബായ ലെ ഹാവ്രെയിൽ നിന്നാണ് പാപെ ഇപ്പോൾ ഇംഗ്ലണ്ടിലേക്ക് എത്തുന്നത്. ഫ്രാൻസിലെ ഫുട്ബോൾ സീസണുകൾ അവസാനിപ്പിക്കാൻ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. ഇതോടെയാണ് പാപെ വാറ്റ്ഫോർഡിന്റെ താരമായി മാറിയത്.
ഡിഫൻസീവ് മിഡ്ഫീൽഡറായാണ് പാപെ കളിക്കാറ്. ഇതിനകം തന്നെ ഫ്രാൻസിന്റെ യുവ ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. അഞ്ചു വർഷം നീണ്ടു നിൽക്കുന്ന കരാറിലാണ് വാറ്റ്ഫോർഡ് പാപെയെ സൈൻ ചെയ്തിരിക്കുന്നത്.