ഡി ഹിയക്ക് പകരക്കാരനായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് അന്വേഷണങ്ങൾ സജീവമാകുന്നു. ഇപ്പോൾ യുണൈറ്റഡ് ഇന്റർ മിലാൻ ഗോൾ കീപ്പർ ഒനാനയുമായി ചർച്ചകൾ നടത്തുകയാണ്. ഇന്റർ മിലാൻ 50 മില്യണ് മുകളിൽ ഉള്ള ഒരു ഓഫർ ലഭിച്ചാൽ മാത്രമെ താരത്തെ വിൽക്കാൻ തയ്യാറാവുകയുള്ളൂ. ഈ സീസണിൽ ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തുന്നതിൽ ഒനാനയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. മുൻ അയാക്സ് താരം ടെൻ ഹാഗിന്റെ ഫുട്ബോൾ ശൈലിക്ക് പറ്റിയ ഗോൾ കീപ്പറാണ്.
കാമറൂൺ താരം ആന്ദ്രേ ഒനാന കഴിഞ്ഞ സീസൺ തുടക്കത്തിൽ മാത്രമായിരുന്നു ഇന്റർ മിലാനിൽ എത്തിയത്. ഇരുപത്തി ഏഴുകാരനായ താരത്തെ സ്വന്തമാക്കാൻ ആയാൽ യുണൈറ്റഡ് ഡി ഹിയയെ ക്ലബ് വിടാം അനുവദിക്കും എന്നാണ് പ്രതീക്ഷ.
ആറു വർഷത്തോളം അയക്സിനൊപ്പം ഒനാന ഉണ്ടായിരുന്നു. അവിടെ മൂന്ന് തവണ ടീമിനൊപ്പം ഡച്ച് ലീഗ് ചാംപ്യൻപട്ടം നേടാൻ അദ്ദേഹത്തിന് സാധിച്ചു. സാമുവൽ എറ്റുവിന്റെ ഫുട്ബോൾ അക്കാദമിയിലൂടെയാണ് ഒനാന ഫുട്ബോൾ ജീവിതം ആരംഭിച്ചത്. തുടർന്ന് ബാഴ്‌സലോണ യൂത്ത് ടീമിന്റെ ഭാഗമായി. അഞ്ച് വർഷത്തിന് ശേഷം അയാക്സിലേക്ക് ചേക്കേറി. ഇരുന്നൂറോളം മത്സരങ്ങൾ അയാക്സിനായി വലകാത്തു.