ടർക്കിഷ് പ്രതിരോധ താരത്തെ സ്വന്തമാക്കി യുവന്റസ്

Jyotish

ടർക്കിഷ് പ്രതിരോധ താരമായ മെറി ഡെമിറാളിനെ സ്വന്തമാക്കി യുവന്റസ്. ഇറ്റിറ്റാലിയൻ ക്ലബ്ബായ സസുവോളയിൽ നിന്നുമാണ് പ്രതിരോധ താരത്തെ യുവന്റസ് ടീമിലെത്തിക്കുന്നത്. അഞ്ചു വർഷത്തെ കരാറിലാണ് താരം ടൂറിനിൽ എത്തുന്നത്. 18 മില്യൺ യൂറോയാണ് 21 കാരനായ യുവതാരത്തിനായി ഇറ്റാലിയൻ ചാമ്പ്യന്മാർ മുടക്കുന്നത്.

തുർക്കിയുടെ ദേശീയ ടീമിന് വേണ്ടി 6 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട് ഈ യുവതാരം. അലന്യസ്പോറിൽ നിന്നും ഈ ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിലാണ് ഡെമിറാളിനെ സാസുവോളോ ടീമിലെത്തിക്കുന്നത്. രണ്ടു ഗോളുകളുമായി സീരി എ യിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തിനെ യുവന്റസിന്റെ റഡാറിൽ എത്തിച്ചത്.