ഇറ്റാലിയൻ ഇതിഹാസം ഡാനിയൽ ഡി റോസി ബൊക്ക ജൂനിയേഴ്സിൽ. ഒരു വർഷത്തെ കരാറിലാണ് റോമ ലെജന്റ് അർജന്റീനയിൽ എത്തുന്നത്. 616 മത്സരങ്ങളിൽ ഡി റോസി റോമക്ക് വേണ്ടി ബൂട്ടണിഞ്ഞു. 2 തവണ കോപ്പ ഇറ്റലിയയും, ഒരു സൂപ്പർ കോപ്പ കിരീടവും റൊമയോടൊപ്പമുയർത്തുകയും ചെയ്തു. ഇറ്റലിയൻ ദേശീയ ടീമിന് വേണ്ടി 117 മത്സരങ്ങൾ കളിച്ച താരം 2006 ൽ ലോകകപ്പ് നേടിയ ദേശീയ ടീമിൽ അംഗമായിരുന്നു.
അപ്രതീക്ഷിതമായാണ് 36കാരനായ ഡാനിയേലെ ഡി റോസ്സി കഴിഞ്ഞ സീസണോട് കൂടി ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചത്. റോമയുടെ പ്രസിഡണ്ട് ജെയിംസ് പാലോട്ടയുടെ നിർബന്ധപ്രകാരമാണ് ഡി റോസ്സി വിരമിക്കുന്നതെന്ന വാർത്ത പിന്നീട് പുറത്ത് വന്നു. ഇതേ തുടർന്ന് കനത്ത പ്രതിഷേധമാണ് റോമാ ആരാധകർ ഉയർത്തിയത്. മേജർ ലീഗ് സോക്കറിലേക്ക് ഡി റോസി പോകുമെന്ന് വാർത്തകൾ വന്നെങ്കിലും താരം അർജന്റീന തിരഞ്ഞെടുക്കുകയായിരുന്നു.
#BenvenutoDaniele pic.twitter.com/Lm2fjggo4j
— Boca Juniors (@BocaJrsOficial) July 26, 2019