ജോൺ ഒബി മികേൽ ഇനി തുർക്കിയിൽ

മുൻ ചെൽസി താരം ജോൺ ഒബി മികേൽ ഇനി തുർക്കിയിൽ കളിക്കും. തുർക്കിഷ് ക്ലബായ ട്രാബ്സോൺസ്പോർ ഒബി മികേലിനെ സൈൻ ചെയ്തു. രണ്ട് വർഷത്തെ കരാറിലാണ് മികേൽ തുർക്കിയിൽ എത്തുന്നത്. കഴിഞ്ഞ വർഷം ഇംഗ്ലീഷ് ക്ലബായ മിഡിൽസ്ബ്രോയിൽ ആയിരുന്നു മികേൽ കളിച്ചിരുന്നത്. ഫ്രീ ഏജന്റായാണ് മികേൽ ഇപ്പോൾ തുർക്കിയിലേക്ക് എത്തിയിരിക്കുന്നത്.

ആഫ്രിക്കൻ നാഷൺസ് കപ്പിൽ നൈജീരിയയുടെ ക്യാപ്റ്റനാണ് മികേൽ. ഈ ആഫ്രിക്കൻ നാഷൺസ് കപ്പോടെ മികേൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കും. ചെൽസിയിൽ 11 വർഷങ്ങളോളം കളിച്ച താരമാണ് മികേൽ. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് അടക്കം ഒമ്പതു കിരീടങ്ങൾ മികേൽ നേടിയിരുന്നു. ചെൽസി വിട്ട ശേഷം ചൈനീസ് ക്ലബായ ടിയാൻജിനു വേണ്ടിയും മികേൽ കളിച്ചു.

ലീഡർ ഷിപ്പ് രാജ്യത്തിന് ഗുണം ചെയ്യും എന്നുള്ളത് കൊണ്ടാണ് അദ്ദേഹത്തെ തിരികെ കൊണ്ടു വരുന്നത്. ആഫ്രിക്കൻ നാഷൺസ് കപ്പാകും മിക്കേലിന്റെ രാജ്യത്തിനയുള്ള അവസാനത്തെ പ്രധാന ടൂർണമെന്റ്. നൈജീരിയക്കായി 85ൽ അധികം മത്സരങ്ങൾ കളിച്ച താരമാണ് ജോൺ ഒബി മികേൽ.

Previous articleടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്
Next articleകരാർ കാലാവധി കഴിഞ്ഞ 5 ചെൽസി താരങ്ങൾ ടീം വിട്ടു