നുനോ ടവാരെസ് ആഴ്സണൽ വിടാൻ സാധ്യത

Newsroom

ആഴ്സണൽ ഫുൾബാക്ക് നുനോ ടവാരെസ് ലോണിൽ ക്ലബ് വിടാൻ സാധ്യത. ഫ്രഞ്ച് ക്ലബായ ഒളിമ്പിക് മാഴ്സെ നുനോ ടവാരെസിനെ ലോണിൽ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ ബെൻഫികയിൽ നിന്നായിരുന്നു യുവ ഡിഫൻഡർ ആഴ്സണലിൽ എത്തിയത്. 22 കാരനായ ഡിഫെൻഡർ ആദ്യ സീസണിൽ ടിയേർനിക്ക് പിറകിൽ ആയിരുന്നു ആഴ്സണലിൽ സ്ഥാനം. കഴിഞ്ഞ സീസണിൽ ആകെ 28 മത്സരങ്ങൾ മാത്രമെ താരം കളിച്ചിരുന്നുള്ളൂ.

ലോണിൽ പോകുമെങ്കിലും താരത്തെ വിൽക്കാൻ ഇപ്പോൾ ആഴ്സണലിന് ഉദ്ദേശമില്ല. ബെൻഫിക്ക യൂത്ത് ടീമിലൂടെ വളർന്ന താരമാണ്. 2019ൽ ആണ് താരം ബെൻഫികയ്ക്ക് ആയി അരങ്ങേറ്റം നടത്തിയത്.