ജർമ്മൻ ക്ലബായ
വെർഡർ ബ്രെമെൻ താരമായിരുന്ന വിംഗർ മിലോട്ട് റാഷിക ഇനി നോർവിച്ച് സിറ്റിയിൽ കളിക്കും കൊസോവോ ഇന്റർനാഷണൽ താരത്തെ നാല് വർഷത്തെ കരാറിലാണ് പ്രീമിയർ ലീഗിലേക്ക് മടങ്ങി എത്തുന്ന നോർവിച് സിറ്റി സ്വന്തമാക്കിയത്. വെർഡർ ബ്രെമെനൊപ്പം ജർമ്മൻ ഫുട്ബോളിൽ അവസാന മൂന്നര സീസണിൽ ഗംഭീര പ്രകടനം താരം നടത്തിയിരുന്നു.
23കാരനായ മിലോട്ട് വെർഡർ ബ്രെമെനുമൊത്തു 100 മത്സരങ്ങൾ കളിച്ചു. അതിൽ നിന്ന് 27 ഗോളുകളും അദ്ദേഹം നേടി. ബ്രെമെനുമൊത്തുള്ള സമയത്തിനുമുമ്പ് ഡച്ച് ക്ലബായ വിറ്റെസെയിൽ താരം മൂന്ന് വർഷം കളിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ കൊസോവോയ്ക്കായി 32 മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. ആറ് ഗോളുകൾ താരം രാജ്യത്തിനായി നേടിയിട്ടുണ്ട്.