നോവ ഒകഫോർ ഇനി എ സി മിലാൻ താരം!!

Newsroom

എസി മിലാൻ സ്സാൽസ്ബർഗിന്റെ അറ്റാക്കിംഗ് താരം നോവ ഒകാഫോറിനെ സ്വന്തമാക്കുന്നു‌. ഇതു സംബന്ധിച്ച് രണ്ട് ക്ലബുകളും ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.താരം നാളെ ഇറ്റലിയിൽ എത്തി മെഡിക്കലും മറ്റു നടപടികളും പൂർത്തിയാക്കും.

Picsart 23 07 21 18 09 00 614

ബോണസുകൾ ഉൾപ്പെടെ 13 മുതൽ 15 ദശലക്ഷം യൂറോ വരെ നോഹ ഒകാഫോറിന് വേണ്ടി എസി മിലാന് ചിലവാകും. 23 കാരനായ താരം ഓസ്ട്രിയൻ ക്ലബ്ബിനായി 110 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ആ കാലയളവിൽ 34 ഗോളുകളും 23 അസിസ്റ്റുകളും നേടിയിട്ടുണ്ട്. സാൽസ്ബർഗിൽ നടന്ന ചാമ്പ്യൻസ് ലീഗിന്റെ അവസാന പതിപ്പിൽ മിലാനെതിരെ അദ്ദേഹം ഗോൾ നേടിയിരുന്നു.

സ്‌ട്രൈക്കറായി 60 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 23 ഗോളുകളും 15 അസിസ്റ്റുകളും ആ റോളിൽ നേടിയിട്ടുണ്ട്.