ചെൽസിയുടെ ഫ്രഞ്ച് മുന്നേറ്റനിര താരം ക്രിസ്റ്റഫർ എങ്കുങ്കു ക്ലബ് വിടില്ല. ആർ.ബി ലൈപ്സിഗിൽ നിന്നു വലിയ തുകക്ക് ടീമിൽ എത്തിയ ശേഷം പക്ഷെ ആദ്യ പതിനൊന്നിൽ ചെൽസിയിൽ ഇടം നേടാൻ എങ്കുങ്കു വിഷമിച്ചിരുന്നു. തുടർന്ന് ആണ് താരത്തെ വിൽക്കാനുള്ള ശ്രമം ചെൽസി നടത്തിയത്.
എന്നാൽ ലോണിൽ ചെൽസി വിടാൻ താരത്തിനും താൽപ്പര്യം ഇല്ലായിരുന്നു. താരത്തിന് ആയി മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ മ്യൂണിക് ക്ലബുകൾ ആണ് ഈ ട്രാൻസ്ഫർ ജാലകത്തിൽ ശ്രമിച്ചത്. എന്നാൽ ചെൽസി ആവശ്യപ്പെട്ട 65/70 മില്യൺ യൂറോ നൽകാൻ ഇരു ക്ലബുകളും തയ്യാറായില്ല. നിലവിലെ അവസ്ഥയാണ് എങ്കിൽ അടുത്ത ട്രാൻസ്ഫർ വിപണിയിൽ ക്ലബ് വിടാൻ ആവും എങ്കുങ്കു ശ്രമം.