നിഖിൽ പൂജാരി ഇനി ഐ എസ് എല്ലിൽ

- Advertisement -

ഈസ്റ്റ് ബംഗാളിന്റെ യുവതാരം നിഖിൽ പൂജാരി ഇനി ഐ എസ് എല്ലിൽ കളിക്കും. ഐ എസ് എൽ ക്ലബായ പൂനെ സിറ്റിയാണ് നിഖിൽ പൂജാരിയുനായു കരാറിൽ എത്തിയിരുക്കുന്നത്. മധ്യനിരക്കാരനായ നിഖിലുമായി രണ്ട് വർഷത്തെ കരാറിലാണ് പൂനെ സിറ്റി എത്തിയിരിക്കുന്നത്. 2015 മുതൽ ഈസ്റ്റ് ബംഗാളിനൊപ്പം ഉള്ള നിഖിലിന്റെ ആദ്യ ഐ എസ് എൽ ക്ലബാകും പൂനെ സിറ്റി.

വിങ്ങുകളിലും മിഡ്ഫീൽഡിലും കളിക്കാൻ കഴിയുള്ള നിഖിൽ ഇന്ത്യയുടെഭാഇ പ്രതീക്ഷ കൂടിയാണ്‌. ഇന്ത്യൻ സീനിയർ ടീമിനായി ഇതിനകം തന്നെ ഒരു മത്സരം താരം കളിച്ചിട്ടുണ്ട്. വരാൻ പോകുന്ന സാഫ് കപ്പിനായുള്ള ഇന്ത്യൻ ടീമിലും നിഖിൽ ഉൾപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രക്കാരനായ പൂജാരി മുംബൈ എഫ് സിയുടെയും ഡോദ്സാൽ എഫ് സിയുടെയും അക്കാദമികളിലൂടെ വളർന്നു വന്ന താരമാണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement