ജോവോ നെവസിനെ സ്വന്തമാക്കാൻ ഉറപ്പിച്ച് പി എസ് ജി

Newsroom

Picsart 24 07 17 14 37 35 841
Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ് ജി അവരുടെ മധ്യനിരയിലേക്ക് ഒരു യുവ മധ്യനിര താരത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ്. ബെൻഫിക്കയുടെ 19കാരനായ ജോവോ നെവെസുമായി പി എസ് ജി കരാർ ധാരണയിൽ എത്തി കഴിഞ്ഞതായി പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉൾപ്പെടെയുള്ള ക്ലബുകൾ നേരത്തെ നെവസിനായി രംഗത്ത് ഉണ്ടായിരുന്നു.

പി എസ് ജി 24 07 17 14 37 12 630

PSG ഇപ്പോൾ ബെൻഫിക്കയുമായി ട്രാൻസ്ഫർ ഫീയുടെ ചർച്ചയിലാണ്‌. ബെൻഫിക്കയുടെ 120 മില്യൺ യൂറോയുടെ റിലീസ് നൽകാൻ പി എസ് ജു ഒരുക്കമല്ല. 80 മില്യൺ ആണ് പി എസ് ജി വെക്കുന്ന മൂല്യം. അവരുടെ ഓപ്പണിംഗ് ഓഫർ നേരത്തെ നിരസിക്കപ്പെട്ടിരുന്നു.

ഫാബിയൻ റൂയിസ്, ഉഗാർതെ എന്നീ മധ്യനിര താരങ്ങൾ ക്ലബ് വിടാൻ സാധ്യതയുണ്ട് എന്നതും കൂടെ കണക്കിലെടുത്താണ് പി എസ് ജി പുതിയ മധ്യനിര താരത്തെ ലക്ഷ്യമിടുന്നത്.