ബംഗാൾ താരത്തെ ടീമിൽ തിരിച്ചെത്തിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

Jyotish

ഷൗവിക് ഘോഷിനെ ടീമിൽ തിരിച്ചെത്തിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഘോഷിന്റെ രണ്ടാം വരവാണ് നോർത്ത് ഈസ്റ്റിലേക്ക്. 2016ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഷൗവിക് ഘോഷ് സുപരിചിതനാണ്.

ഡൽഹി ഡൈനാമോസ്, ജെംഷെഡ്പൂർ, മുംബൈ സിറ്റി എന്നി ടീമുകളിലും ഷൗവിക് ഘോഷ് ബൂട്ടണിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ യൂത്ത് ടീമുകളിൽ കളിച്ചിട്ടുള്ള ഘോഷ് ആരോസിലൂടെ കളിയാരംഭിച്ചു. കൊൽക്കത്തയിലെ വമ്പൻ ക്ലബായ മോഹൻ ബഗാന് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.