ബൗണ്മത് ഗോൾ കീപ്പർ നെറ്റോ ആഴ്സണലിലേക്ക്

Newsroom

ബൗണ്മത് ഗോൾകീപ്പർ നെറ്റയെ ലോൺ അടിസ്ഥാനത്തിൽ ആഴ്സണൽ സ്വന്തമാക്കും. എസ്പാൻയോളിൻ്റെ ഗോൾ കീപ്പർ ഗാർഷ്യയെ സ്വന്തമാക്കാനുള്ള ചർച്ചകൾ തടസ്സപ്പെട്ടതിനെ തുടർന്നാണ് ആഴ്സണൽ നെറ്റോയ്ക്ക് വേണ്ടി രംഗത്ത് എത്തിയത്. നെറ്റോ ഇന്ന് നോർത്ത് ലണ്ടൻ ക്ലബിൽ മെഡിക്കലിന് വിധേയനാകും.

Picsart 24 08 30 10 30 30 649

ആരോൺ റാംസ്‌ഡെയ്ൽ ക്ലബ് വിട്ടതിനാൽ ആണ് ആഴ്സണൽ പുതിയ കീപ്പറെ അന്വേഷിക്കുന്നത്. റയക് പിറകിൽ രണ്ടാം ഗോൾ കീപ്പറായാകും നെറ്റോ പ്രവർത്തിക്കുക. കഴിഞ്ഞ സീസണിൽ ബൗണ്മതിനായി 32 മത്സരങ്ങൾ കളിച്ച താരമാണ് നെറ്റോ. ഏഴ് ക്ലീൻ ഷീറ്റുകളും നിലനിർത്തി.

കെപ ബൗണ്മതിൽ എത്തിയതോടെയാണ് നെറ്റോ ക്ലബ് വിടാൻ തീരുമാനിച്ചത്. നെറ്റോ 2022-ൽ ബാഴ്‌സലോണയിൽ നിന്നാണ് ബോൺമൗത്തിൽ ചേർന്നത്.