നെറോക എഫ്‌സി ഒരു പുതിയ സൈനിംഗ് കൂടെ പൂർത്തിയാക്കി

Img 20210707 193642

വരാനിരിക്കുന്ന സീസണിന് മുന്നോടിയായി നെരോക ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. ജംഷദ്‌പൂർ എഫ്‌സിയിൽ നിന്ന് 20 കാരനായ മിഡ്‌ഫീൽഡർ പുക്രംബാം മണിസാന സിങ്ങിനെ ആണ് നെറോക സ്വന്തമാക്കിയത്. ടാറ്റ ഫുട്ബോൾ അക്കാദമി പ്രൊഡക്റ്റ് ആണ്‌ മണിസാന സിംഗ് ഹീറോ ഐ‌എസ്‌എൽ 2020-21 സീസണിന് മുന്നോടിയായി ജംഷദ്പൂർ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നൽകിയെങ്കിലും ഒരു മത്സരം പോലും കളിക്കാനായിരുന്നില്ല. ജംഷദ്‌പൂർ എഫ്‌സി യൂത്ത് ടീമിനും ടി‌എഫ്‌എ യൂത്ത് ടീമിനുമായി നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്.  ജംഷദ്‌പൂർ എഫ്‌സി റിസർവ്സിനായി ഡ്യുറൻഡ് കപ്പ്, ഐ-ലീഗ് രണ്ടാം ഡിവിഷൻ എന്നീ ടൂർണമെന്റുകൾ മണിസാന കളിച്ചിട്ടുണ്ട്.

Previous articleസംശയം വേണ്ട! അനായാസം സെമിഫൈനലിൽ എത്തി ജ്യോക്കോവിച്ച്
Next articleനമുക്ക് ഒരുമിച്ച് കരയാം! വിംബിൾഡണിൽ റോജർ ഫെഡറർ അവസാന മത്സരം കളിച്ചു കഴിഞ്ഞു