ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച് നാപ്പോളി ഇൻ്റർ മിഡ്‌ഫീൽഡർ ഡേവിഡ് ഫ്രാട്ടെസിയെ സ്വന്തമാക്കാൻ ശ്രമിക്കുകയാണ്. 45 മില്യൺ ആണ് ഇന്റർ പറയുന്ന വില എങ്കിലും നാപോളി പിറകോട്ട് പോകാൻ ഒരുക്കമല്ല. 24 കാരനായ ഇറ്റാലിയൻ ഇൻ്റർനാഷണൽ കൂടുതൽ സ്ഥിരമായ അവസരം ഉറപ്പാക്കാൻ ഇൻ്റർ വിടാൻ തയ്യാറാണെന്നാണ് റിപ്പോർട്ട്.
നാപോളി, ഫ്രാട്ടെസിയെ സ്റ്റേഡിയോ മറഡോണയിലേക്ക് കൊണ്ടുവരാൻ ഒരു ലോൺ ഡീലിനും ശ്രമിക്കുന്നുണ്ട്. ഈ സീസണിൽ സ്റ്റാനിസ്ലാവ് ലോബോട്ക, ആന്ദ്രേ സാംബോ അംഗുയിസ, സ്കോട്ട് മക്‌ടോമിനയ് എന്നിവർ അടങ്ങുന്ന മധ്യനിര ത്രയം ആണ് നാപോളിയുടെ മിഡ്ഫീൽഡിൽ ഉള്ളത്. ഫ്രറ്റെസി കൂടെ എത്തിയാൽ അവർ അതി ശക്തരാകും.
അതേസമയം, നാപ്പോളിയും ചെൽസിയുമായി സെസാരെ കാസഡെയ്ക്കു വേണ്ടിയും ചർച്ചകൾ നടത്തുന്നുണ്ട്.