ഡോർട്മുണ്ട് ഫോർവേഡ് കരീം അദേയെമിയെ സ്വന്തമാക്കാനായി നാപോളിയും ബൊറൂസിയ ഡോർട്ട്മുണ്ടും ചർച്ചകൾ ആരംഭിച്ചു. 45-50 മില്യൺ യൂറോ താരത്തിനായി നൽകാൻ നാപോളി തയ്യാറാണ് എന്നാണ് റിപ്പോർട്ട്. ക്ലബ് കരാർ ചർച്ച ചെയ്യാൻ ആയി താരത്തിന്റെ പ്രതിനിധികളെ സമീപിച്ചിട്ടുണ്ട്.
23 കാരനായ അദെയേമി ജർമ്മനിയിൽ എസ്‌പിവിജി അണ്ടർഹാച്ചിംഗിലൂടെ തന്റെ കരിയർ ആരംഭിച്ചതിനുശേഷം 2018 ൽ റെഡ് ബുൾ സാൽസ്ബർഗിലേക്ക് മാറി. 68 ലീഗ് മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ സാൽസ്ബർഗിനായി നേടിയ താരm 2022ൽ ആണ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ എത്തിയത്. ഡോർട്മുണ്ടിനായി 51 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ ആണ് ഡോർട്മുണ്ടിനായി നേടിയത്.
അദെയേമിക്കൊപ്പം, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗാർനാച്ചോയ്ക്ക് വേണ്ടിയും നാപോളി നടത്തുന്നുണ്ട്.