ലിവർപൂൾ വിട്ട നബി കെയ്റ്റ ഇനി ജർമ്മനിയിൽ. താരം ജർമ്മൻ ക്ലബായ വെർഡർ ബ്രെമനിലേക്കാണ് പോകുന്നത്. ഫ്രീ ഏജന്റായ താരം വെർഡർ ബ്രെമനിൽ മെഡിക്കൽ പൂർത്തിയാക്കി കരാറർ ഒപ്പുവെച്ചു കഴിഞ്ഞു. 2026വരെയുള്ള കരാർ ആകും ഒപ്പുവെക്കുന്നത്. ക്ലബ് ഈ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു
റോബർട്ടോ ഫിർമിനോ, ജെയിംസ് മിൽനർ, അലക്‌സ് ഓക്‌സ്‌ലേഡ്-ചേംബർലെയ്‌ൻ എന്നിവർക്കൊപ്പം കെയ്റ്റയും തന്റെ കരാർ അവസാനിച്ചതിനാൽ ക്ലബ് വിടുമെന്ന് കഴിഞ്ഞ മാസം ലിവർപൂൾ സ്ഥിരീകരിച്ചിരുന്നു.
2018 വേനൽക്കാലത്ത് RB ലെയ്‌പ്‌സിഗിൽ നിന്ന് 52.75 മില്യൺ പൗണ്ടിന്റെ കരാറിലാണ് ഗിനിയ ഇന്റർനാഷണൽ ലിവർപൂളിൽ ചേർന്നത്. ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്‌എ കപ്പ്, ലീഗ് കപ്പ്, ഫിഫ ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ തന്റെ അഞ്ച് വർഷത്തിനിടെ താരം ലിവർപൂളിനൊപ് നേടി. ഈ സീസണിൽ പരിക്കുമൂലം വെറും അഞ്ച് മത്സരങ്ങളിൽ മാത്രം ആണ് താരം കളിച്ചത്.