മോസസ് ഇനി റഷ്യയിൽ

20201010 122358
- Advertisement -

വിക്ടർ മോസസ് ഇനി റഷ്യയിൽ കളിക്കും. ചെൽസിയുടെ താരമായ മോസസിനെ ലോൺ അടിസ്ഥാനത്തിൽ റഷ്യൻ ക്ലബായ സ്പാർടക് മോസ്കോ ആകും സൈൻ ചെയ്യുക. റഷ്യയിലെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനിയും സ്മയം ഉണ്ട്. കഴിഞ്ഞ വർഷം ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനിൽ ആയിരുന്നു മോസസ് ലോണി കളിച്ചിരുന്നത്. ഇന്റർ താരത്തെ വാങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും അവർ പുതിയ ഫുൾബാക്കിനെ സൈൻ ചെയ്തതോടെ മോസസിനെ കൈവിട്ടു.

2012 മുതൽ ചെൽസിക്ക് വേണ്ടി കളിക്കുന്ന താരമാണ് മോസസ്‌. ആദ്യ ഒരു സീസണിലും കോണ്ടെ പരിശീലകനായിരുന്ന ഒരു സീസണിലും ഒഴികെ ബാക്കി എല്ലാ വർഷങ്ങളിലും ലോണിൽ പോകാൻ ആയിരുന്നു മോസസിന്റെ വിധി. ലിവർപൂൾ, സ്റ്റോക്ക് സിറ്റി, വെസ്റ്റ് ഹാം, ഫെനർബചെ എന്നീ ക്ലബുകളിൽ എല്ലാം ലോണിൽ മുമ്പ് മോസസ് കളിച്ചിട്ടുണ്ട്.

Advertisement