മിംഗ്സ് ആസ്റ്റൺ വില്ലയിൽ

ആസ്റ്റൺ വില്ല തങ്ങളുടെ ഈ സീസണിലെ ആറാം സൈനിംഗ് പൂർത്തിയാക്കി. ബോണ്മത് താരമായ ടൈറോൺ മിങ്സിനെ ആണ് വില്ല സൈൻ ചെയ്തത്. 20മില്യണോളമാണ് മിംഗ്സിന്റെ ട്രാൻസ്ഫർ തുക. 26കാരനായ മിംഗ്സ് കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്ത ആസ്റ്റൺ വില്ലയ്ക്കായി കളിച്ചിരുന്നു.

കഴിഞ്ഞ സീസൺ രണ്ടാം പകുതിയിൽ വില്ലയിൽ എത്തിയ മിംഗ്സ് 18 മത്സരങ്ങളിൽ വില്ലയ്ക്കായി കളിച്ചിരുന്നു. ക്ലബിന്റെ പ്രൊമോഷനിൽ വലിയ പങ്ക് വഹിക്കാൻ മിങ്സിനായിരുന്നു. സൗതാമ്പ്ടണിലൂടെ വളർന്ന താരം മുമ്പ് ഇപ്സിച് ടൗണിനായും കളിച്ചിട്ടുണ്ട്.

Previous articleവീണ്ടും അട്ടിമറി, ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർട്ടി വിംബിൾഡനിൽ നിന്ന് പുറത്ത്
Next articleലോകകപ്പിലെ അവസാന രണ്ട് മത്സരങ്ങളില്‍ താന്‍ മാനസികമായി ക്ഷീണിച്ചിരുന്നുവെന്ന് ഷാക്കിബ്