ചെൽസിയുടെ പോർച്ചുഗീസ് മുന്നേറ്റനിര താരം ജാവോഓ ഫെലിക്സിന് ആയി എ.സി മിലാൻ ശ്രമം. ഈ സീസൺ അവസാനിക്കുന്നത് വരെ ലോണിൽ താരത്തെ ടീമിൽ എത്തിക്കാൻ ആണ് ഇറ്റാലിയൻ ടീമിന്റെ ശ്രമം. ഇതിനായി ചെൽസിക്ക് മുന്നിൽ അവർ ഓഫറും മുന്നോട്ട് വെച്ചിട്ടുണ്ട്.
അത്ലറ്റികോ മാഡ്രിഡിൽ നിന്നു കഴിഞ്ഞ സീസണിൽ ടീമിൽ എത്തിയ ഫെലിക്സിന് പക്ഷെ ചെൽസിയിൽ അവസരങ്ങൾ കുറവായിരുന്നു. നേരത്തെ ചെൽസിയിൽ ലോണിൽ കളിച്ച ഫെലിക്സ് ബാഴ്‌സലോണയിലും ലോണിൽ കളിച്ചിട്ടുണ്ട്. ഏറെ നാളത്തെ അത്ലറ്റികോ മാഡ്രിഡ് കരിയർ അവസാനിപ്പിച്ചു ചെൽസിയിൽ എത്തിയ ഫെലിക്സിന് ഇറ്റലിയിൽ പുതിയ തുടക്കം ലഭിക്കും എന്നാണ് പ്രതീക്ഷ.