Picsart 24 05 03 10 23 37 026

ഡി മരിയയെ സ്വന്തമാക്കാൻ ഇന്റർ മയാമി ശ്രമം

അർജന്റീനൻ താരം ആഞ്ചൽ ഡി മരിയയും ലയണൽ മെസ്സിയും ഒരുമിക്കാൻ സാധ്യത. ഡി മരിയയെ സ്വന്തമാക്കാൻ ഇന്റർ മയാമി ആഗ്രഹിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനായി ഇന്റർ മയാമി ഡി മരിയയുമായി പ്രാരംഭ ചർച്ചകൾ നടത്തി. ഇപ്പോൾ ബെൻഫികയ്ക്ക് വേണ്ടിയാണ് ഡി മരിയ കളിക്കുന്നത്. താരം ഈ സീസൺ അവസാനത്തോടെ ഫ്രീ ഏജന്റായി ക്ലബ് വിടാൻ ആണ് ആഗ്രഹിക്കുന്നത്. ഈ അവസരം മുതലെടുത്ത് ഡി മരിയയെ അമേരിക്കയിൽ എത്തിക്കാൻ ആണ് ഇന്റർ മയാമിയുടെ ശ്രമം.

യുവന്റസ് വിട്ടായിരുന്നു ഡി മരിയ കഴിഞ്ഞ സീസണിൽ ബെൻഫികയിൽ എത്തിയത്. അർജന്റീനയിലേക്ക് തിരികെ പോകാൻ ഡി മരിയ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അവിടെ ഡി മരിയക്കും കുടുംബത്തിനും അടുത്തിടെ വധ ഭീഷണി ഉയർന്നിരുന്നു. അതിനാൽ താരം അർജന്റീനൻ ക്ലബിലേക്ക് മടങ്ങി പോകില്ല.

അർജന്റീനക്ക് ഒപ്പം ലോകകിരീടം നേടിയ ഡി മരിയ ലയണൽ മെസ്സിക്ക് ഒപ്പം ഒരു ക്ലബിൽ ഒരുമിക്കുക ആണെങ്കിൽ അത് അർജന്റീന ആരാധകർക്ക് വലിയ സന്തോഷം നൽകും.

Exit mobile version