കെപയ്ക്ക് ഇനി വിശ്രമിക്കാം, ചെൽസിയുടെ വലകാക്കാൻ മെൻഡി എത്തി

Img 20200924 145910
- Advertisement -

ചെൽസി ട്രാൻസ്ഫറുകൾ അവസാനിപ്പിക്കുന്നില്ല. അറ്റാക്കും ഡിഫൻസും ഒക്കെ അതിശക്തമാക്കിയ റോമന്റെ ടീം ഒരു ഗോൾ കീപ്പറ കൂടെ ടീമിൽ എത്തിച്ചിരിക്കുകയാണ്‌. റെന്നെസിന്റെ ഗോൾ കീപ്പർ എഡ്വാർഡി മെൻഡിയാണ് ചെൽസിയുമായി കരാർ ഒപ്പുവെച്ചത്. അഞ്ചു വർഷത്തെ കരാറിലാണ് മെൻഡി ചെൽസിയിൽ എത്തുന്നത്. 22 മില്യൺ ആണ് ട്രാൻസ്ഫർ തുക.

ചെൽസിയുടെ റെക്കോർഡ് സൈനിംഗും ഇപ്പോഴത്തെ ഒന്നാം നമ്പറുമായ കെപയുടെ ഫോമില്ലായ്മ ആണ് ലമ്പാർഡ് ഒരു ഗോൾ കീപ്പറെ കൂടെ സൈൻ ചെയ്യാൻ കാരണം. എഡ്വാർഡ് മെൻഡിയ കെപയെ പിറകിലാക്കി നേരെ ചെൽസി ആദ്യ ഇലവനിൽ എത്താനാണ് സാധ്യത. റെന്നെസിനെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഗോൾകീപ്പറാണ് മെൻഡി. 28കാരനായ താരം സെനഗൽ ദേശീയ ടീമിന്റെ ഗോൾ കീപ്പറും കൂടിയാണ്.

Advertisement