എംബപ്പെയുടെ സൈനിംഗ് റയൽ മാഡ്രിഡ് യൂറോ കപ്പിനു മുമ്പ് പൂർത്തിയാക്കും

Newsroom

Picsart 24 05 30 02 44 26 005
Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ് ജി വിട്ട എംബപ്പെ റയൽ മാഡ്രിഡിലേക്ക് തന്നെ എന്ന് ഉറപ്പാണ്. എന്നാൽ എന്നാകും റയൽ മാഡ്രിഡ് ഈ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിക്കുക എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. യൂറോ കപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ എംബപ്പെയുടെ സൈനിംഗ് പൂർത്തിയാക്കാൻ ആണ് റയൽ മാഡ്രിഡ് ശ്രമിക്കുന്നത് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ റയൽ മാഡ്രിഡിന്റെ പൂർണ്ണ ശ്രദ്ധ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആണ്. അതു കഴിഞ്ഞാൽ റയൽ എംബപ്പെയിലേക്ക് തിരിയും.

എംബപ്പെ

എംബപ്പെയും റയലും തമ്മിൽ കരാർ ധാരണയിൽ എത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇപ്പോൾ പി എസ് ജിയിൽ എംബപ്പെ വാങ്ങുന്ന വേതനത്തേക്ക് താഴെ ആകും റയൽ മാഡ്രിഡിൽ എംബപ്പെയുടെ വേതനം. യൂറോപ്പിൽ ഒരു ഫുട്ബോൾ താരം വാങ്ങുന്ന ഏറ്റവും വലിയ വേതനമാണ് പി എസ് ജിയിൽ എംബപ്പെ വാങ്ങുന്നത്. അത് നൽകാൻ റയൽ മാഡ്രിഡ് ഒരുക്കമല്ല. വേതനം കുറച്ച് റയൽ മാഡ്രിഡിലേക്ക് വരാൻ എംബപ്പെ ഒരുക്കമായിരുന്നു. തന്റെ ഏറ്റവും ഇഷ്ട ക്ലബായാണ് എംബപ്പെ റയലിനെ കാണുന്നത്.

ജൂൺ 14നാണ് യൂറോ കപ്പ് ആരംഭിക്കുന്നത്.