എമ്പപ്പെ യുടേൺ!! റയലിന്റെ സ്വപ്നങ്ങൾ തകർത്ത് പി എസ് ജിയിൽ കരാർ ഒപ്പുവെക്കും, പ്രഖ്യാപനം ഇന്ന് രാത്രി

Newsroom

Mbappe

റയൽ മാഡ്രിഡിന്റെ എമ്പപ്പെ സ്വപ്നങ്ങൾക്ക് അവസാനമായെന്ന് റിപ്പോർട്ടുകൾ. എമ്പപ്പെ റയലിന്റെ കരാർ നിരസിച്ച് കൊണ്ട് പി എസ് ജിയിൽ ഇന്ന് പുതിയ കരാർ ഒപ്പുവെക്കും. ഇത് സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം വരും. ഇന്ന് പി എസ് ജിയുടെ ലീഗിലെ അവസാന മത്സരത്തിനു ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം വരിക. ഇതിനായി പി എസ് ജി വലിയ പരുപാടി തന്നെ കിരീടം സമ്മാനിക്കപ്പെടുന്ന വേദിയിൽ ഒരുക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഫുട്ബോൾ ലോകത്ത് ഒരു താരത്തിനും ഇതുവരെ ലഭിക്കാത്ത സ്വപ്ന കരാർ ആണ് എമ്പപ്പെക്ക് പി എസ് ജി നൽകിയിരിക്കുന്നത്. റയൽ മാഡ്രിഡുമായി കരാർ ധാരണയിൽ എത്തിയിരുന്ന എമ്പപ്പെ ഈ കരാർ കണ്ടാണ് യുടേൺ എടുക്കുന്നത്.20220521 174430

പി എസ് ജി വർഷം 50മില്യൺ യൂറോ വേതനമായി നൽകാൻ ആണ് തയ്യാറായിരിക്കുന്നത്. ഏകദേശം 400 കോടിക്ക് മുകളിൽ വരും ഇത്. കൂടാതെ കരർ ഒപ്പുവെച്ചാൾ 100 മില്യണിൽ അധികം യൂറോ അതായത് 820 കോടിക്ക് മുകളിൽ രൂപ സൈനിംഗ് ബോണസുമായും എമ്പപ്പെക്ക് ലഭിക്കും.

എമ്പപ്പെയ്ക്ക് റയൽ നൽകാം എന്ന് പറഞ്ഞതിനെക്കാൾ ഇരട്ടിയോളം ആണ് ഈ തുക. മൂന്ന് ദിവസം മുമ്പ് ഡി മാർസിയോ തന്നെ ആയിരുന്നു എമ്പപെ റയൽ മാഡ്രിഡിലേക്ക് പോകും എന്ന് ഉറപ്പിച്ച് കൊണ്ട് വാർത്ത പുറത്ത് വിട്ടത്. എന്നാൽ പി എസ് ജിയുടെ പുതിയ ഓഫർ അവർ വരെ വാർത്ത മാറ്റി നൽകാൻ കാരണമായി. ഇന്ന് ഡി മാർസിയോ തന്നെയാണ് എമ്പപ്പെ പി എസ് ജിയിൽ കരാർ പുതുക്കി കൊണ്ടുള്ള പ്രഖ്യാപനം രാത്രി വരും എന്ന് പറയുന്നത്.

എമ്പപ്പെയുടെ കരാറിൽ അടുത്ത പി എസ് ജി പരിശീലകനെ നിയമിക്കുന്നതിൽ വരെ എമ്പപ്പെക്ക് സ്വാധീനം നൽകുന്ന വ്യവസ്ഥകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.