യുണൈറ്റഡ് ബയേൺ മ്യൂണിക്കിൻ്റെ ഫുൾ ബാക്ക് നൗസൈർ മസ്‌റോയിയെയും സ്വന്തമാക്കി. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് വന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഡി ലിറ്റിന്റെ ട്രാൻസ്ഫർ പ്രഖ്യാപിച്ച് തൊട്ടു പിന്നാലെ മസ്റോയിയുടെ ട്രാംസ്ഫറും പ്രഖ്യാപിക്കുക ആയിരുന്നു. 15 മില്യൺ നൽകിയാണ് യുണൈറ്റഡ് താരത്തെ സൈൻ ചെയ്യുന്നത്. 2029 വരെ ക്ലബിൽ തുടരുന്ന കരാർ താരം ഒപ്പുവെച്ചു.
വാൻ ബിസാകയെ വിൽക്കാൻ ആയതോടെയാണ് മാത്രമെ യുണൈറ്റഡിന് മസ്റോയിയെ സൈൻ ചെയ്യാൻ ആയത്. മുമ്പ് എറിക് ടെൻ ഹാഗിൻ്റെ കീഴിൽ അയാക്സിൽ കളിച്ചിട്ടുള്ള താരമാണ് ബൗസൈർ മസ്റോയ്. ബയേണിൽ അവസരം കുറവായതാണ് മസ്‌റോയി ക്ലബ് വിടാനുള്ള പ്രധാന കാരണം. 2022ൽ ആയിരുന്നു താരം ബയേണിൽ എത്തിയത്. ഫിറ്റ്നസ് പ്രശ്നങ്ങൾ താരത്തെ ബയേണിൽ വലച്ചു.
റൈറ്റ് ബാക്കായും ലെഫ്റ്റ് ബാക്കായും കഴിവുള്ള താരമാണ്. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ മസ്റോയ് ആദ്യ ഇലവനിൽ എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.