ചെൽസിയുടെ യുവ മിഡ്ഫീൽഡർ മേസൺ മൗണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അടുക്കുന്നു. മൗണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ എത്തിയതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഇനി ഇരു ക്ലബുകളും തന്നിൽ കരാർ തുക കൂടെ ധാരണയിൽ എത്തിയാൽ മൗണ്ട് ചുവന്ന ജേഴ്സി അണിയും. മൗണ്ടിന് പുതിയ കരാർ നൽകാൻ ചെൽസി ശ്രമിച്ചു എങ്കിലും താരം ചർച്ചകൾക്ക് തയ്യാറായിരുന്നില്ല. 24കാരനായ ഇംഗ്ലീഷുകാരന്റെ ട്രാൻസ്ഫർ ഫീസ് ആയി ചെൽസി 80 മില്യൺ പൗണ്ടോളമാണ് ചോദിക്കുന്നത്. എന്നാൽ യുണൈറ്റഡ് 60 മില്യണ് താഴെ മാത്രമെ മുടക്കാൻ ഒരുക്കമുള്ളൂ.
ചെൽസിയിലെ ശ്രദ്ധേയമായ പ്രകടനം കൊണ്ട് ഇംഗ്ലണ്ട് ദേശീയ ടീമിലെ സജീവ സാന്നിദ്ധ്യമാകാൻ മൗണ്ടിനായിരുന്നു. എന്നാൽ ഈ സീസണിൽ മൗണ്ടും ക്ലബും തമ്മിൽ അകലുകയുണ്ടായി. മൗണ്ട് സ്ഥിരം ആദ്യം ഇലവനിൽ എത്താതെ ആയി. ഇത് താരം ക്ലബ് വിടാം എന്ന വലിയ തീരുമാനത്തിലേക്ക് എത്താനും കാരണമായി.
ചെൽസിയുടെ യൂത്ത് അക്കാദമിയുടെ റാങ്കുകളിലൂടെ ഉയർന്ന വന്ന താരമാണ് മൗണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം വരെ നേടിയിട്ടുണ്ട്. യുണൈറ്റഡിന്റെ മാനേജർ ടെൻ ഹാഗ് മൗണ്ടിന്റെ പ്രസിങ് ഫുട്ബോൾ ശൈലിക്ക് തികച്ചും അനുയോജ്യനാണ് താരം എന്ന് ക്ലബ് വിശ്വസിക്കുന്നു.