ചെൽസിയുടെ യുവ മിഡ്ഫീൽഡർ മേസൺ മൗണ്ടിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം ബിഡും ചെൽസി നിരസിച്ചു. ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ബിഡും തള്ളിയിരുന്നു. മൗണ്ടിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് 40 മില്യൺ പൗണ്ട് ആയിരുന്നു ആദ്യം ബിഡ് ചെയ്തത്. പിന്നീട് അത് 50 മില്യണായി ഉയർത്തി. എന്നാൽ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനു താരത്തെ വിൽക്കാനായി ഇപ്പോൾ വിട്ടുവീഴ്ചകൾ നടത്താൻ ഒരുങ്ങുകയാണ്.
ചെൽസി മൗണ്ടിനായി ആവശ്യപ്പെടുന്ന തുക 80 മില്യണിൽ നിന്ന് 60 മില്യൺ പൗണ്ട് ആക്കി കുറച്ചിട്ടുണ്ട് എന്നാണ് പുതിയ വാർത്തകൾ. യുണൈറ്റഡ് 55 മില്യണും ബാക്കി ആഡ് ഓണുമായി നൽകി താരത്തെ സ്വന്തമാക്കാനുള്ള വഴികളാണ് തെളിയുന്നത്. മൗണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ ഇതിനകം തന്നെ എത്തിയിട്ടുണ്ട്. മൗണ്ടിന് പുതിയ കരാർ നൽകാനുള്ള ശ്രമങ്ങൾ ചെൽസി അവസാനിപ്പിക്കുകയും ചെയ്തു.
ചെൽസിയുടെ യൂത്ത് അക്കാദമിയുടെ റാങ്കുകളിലൂടെ ഉയർന്ന വന്ന താരമാണ് മൗണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം വരെ നേടിയിട്ടുണ്ട്.