മാർട്ടിനെസ് ഇനി ആസ്റ്റൺ വില്ലയുടെ നമ്പർ 1

Newsroom

ആഴ്സണലിന്റെ കഴിഞ്ഞ സീസണിലെ മികച്ച താരങ്ങളിൽ ഒന്നായിരുന്ന അവരുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനെസ് ഇനി ആസ്റ്റൺ വില്ലയുടെ താരം. മാർട്ടിനെസ് ഇന്ന് ഔദ്യോഗികമായി ആസ്റ്റൺ വില്ലയുമായി കരാർ ഒപ്പുവെച്ചു. 28കാരനായ താരം നാലു വർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. ആഴ്സണലിന്റെ ഒന്നാം ഗോൾ കീപ്പർ ലെനോ പരിക്കേറ്റ് പോയപ്പോൾ പകരക്കാരനായി ഗോൾ വലയ്ക്ക് മുന്നിലെത്തിയ മാർട്ടിനെസ് കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. ആഴ്സണലിന്റെ എഫ് എ കപ്പ് കിരീടത്തിലും അവസാനം കമ്മ്യൂണിറ്റി ഷീൽഡ് കിരീടത്തിലും മാർട്ടിനെസിന് വലിയ പങ്ക് ഉണ്ടായിരുന്നു.

ലെനോ പരിക്ക് മാറി തിരികെ എത്തിയതിതോടെ മാർട്ടിനെസിന് ഇനി അധികം അവസരം ഉണ്ടാകില്ല എന്നത് കണക്കിലെടുത്ത് അദ്ദേഹം ക്ലബ് വിടാൻ തീരുമാനിച്ചത്. 20 മില്യൺ നൽകിയാണ് മാർട്ടിനെസിനെ ആസ്റ്റൺ വില്ല സ്വന്തമാക്കിയത്. അർജന്റീനൻ ഗോൾകീപ്പറായ മാർട്ടിനെസ് അവസാന എട്ടു വർഷമായി ആഴ്സണലിന്റെ ഭാഗമായിരുന്നു