ആഴ്സണലിന്റെ മാർക്കിനോസ് നോർവിച്ചിലേക്ക്

Newsroom

19 കാരനായ ആഴ്സണൽ വിംഗർ മാർക്വിനോസ് സീസണിന്റെ ശേഷിക്കുന്ന കാലയളവ് ലോണിൽ പോകും. ചാമ്പ്യൻഷിപ്പ് ടീമായ നോർവിച്ച് സിറ്റിയാണ് മാർക്കിനോസിനെ സ്വന്തമാക്കുന്നത്‌. കഴിഞ്ഞ സമ്മറിൽ സാവോപോളോയിൽ നിന്ന് ആഴ്‌സണലിൽ എത്തിയ മാരിക്കോസ് ഇതുവരെ പ്രീമിയർ ലീഗിൽ ഒരു തവണ മാത്രമേ കളിച്ചിട്ടുള്ളൂ. ബ്രസീലിയൻ താരം നോർവിച്ചിലേക്കുള്ള ലോൺ നീക്കം അന്തിമമാക്കുന്നതിന് മുമ്പ് ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാകും.

സീസൺ അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് കൂടുതൽ അവസരം ലഭിക്കണമെന്ന് ആഴ്സണൽ ആഗ്രഹിക്കുന്നു. അതാണ് ക്ലബ് ഈ ലോൺ നീക്കം നടത്താൻ കാരണം. ആഴ്സണലിൽ ചേർന്നതിന് ശേഷം മാർക്കിനോസ് ആറ് മത്സരങ്ങളിൽ ആഴ്സണൽ ജേഴ്സി അണിഞ്ഞു. ഒരു ഗോൾ നേടുകയും ചെയ്തിട്ടുണ്ട്.