മാർക്കസ് റാഷ്ഫോർഡിൻ്റെ ചുറ്റിപ്പറ്റിയുള്ള നീക്കങ്ങൾ സജീവമാവുകയാണ്. യൂറോപ്പിലുടനീളമുള്ള ക്ലബ്ബുകൾ താരത്തിനായി അതീവ താല്പര്യം പ്രകടിപ്പിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധ്യമായ കരാറിൻ്റെ വ്യവസ്ഥകൾ മനസിലാക്കാൻ ബൊറൂസിയ ഡോർട്ട്മുണ്ടും എസി മിലാനും ഇതിനകം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
കൂടുതൽ അന്വേഷണങ്ങൾ വരും ദിവസങ്ങളിൽ വരും. ഗലാറ്റസറേയും ഈ ആഴ്ച റാഷ്‌ഫോർഡിനായി സമീപിച്ചു. എന്നിരുന്നാലും, ഈ ഘട്ടത്തിൽ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകൾക്കുള്ളിലെ ഓപ്ഷനുകൾക്ക് ആണ് താരം മുൻഗണന നൽകുന്നത്.
മാനേജർ റൂബൻ അമോറിമുമായുള്ള പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചിട്ടില്ലാത്ത റാഷ്‌ഫോർഡ് ഇപ്പോൾ ക്ലബ് വിടുന്നതിന്റെ വക്കിലാണ്. 27 കാരനായ ഫോർവേഡ് ക്ലബ് വിടുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു സ്ട്രൈക്കറെ സൈൻ ചെയ്യാൻ സാധ്യതയുണ്ട്.