ബ്രസീലിയൻ യുവ മിഡ്ഫീൽഡർ മാർക്കസ് അന്റോണിയോ ലാസിയോയിലേക്ക്

Img 20220519 114508

ബ്രസീലിയൻ യുവ മിഡ്ഫീൽഡർ മാർക്കസ് അന്റോണിയോയെ ലാസിയോ സൈൻ ചെയ്യും‌. ഉക്രൈൻ ക്ലബായ ഷക്തറിന്റെ താരമാണ് അന്റോണിയോ ഇപ്പോൾ. 21കാരനായ താരത്തെ 8 മില്യൺ നൽകിയാകും ലാസിയോ സ്വന്തമാക്കുക. 2 മില്യൺ ആഡ് ഓണുകളും ഉണ്ടാകും. 2019 മുതൽ ഷക്തറിനൊപ്പം ഉള്ള താരമാണ് അന്റോണിയോ‌. ബ്രസീലിയൻ അണ്ടർ 23 ടീമിനായും അണ്ടർ 20 ടീമിനായും മുമ്പ് കളിച്ചിട്ടുണ്ട്.