മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട യുവതാരം ഒമാരി ഫോർസൺ സീരി എ ക്ലബായ മോൺസയിൽ കരാർ ഒപ്പുവെക്കും. 2028 വരെയുള്ള കരാറിൽ ആകും ഫോർസൺ മോൻസയുടെ താരമാവുക. ഓൾഡ് ട്രാഫോർഡിൽ തുടരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു പുതിയ കരാർ താരത്തിന് വാഗ്ദാനം ചെയ്തതായിരുന്നു എങ്കിലും അവസരങ്ങൾ കുറവായത് കൊണ്ട് ടീം വിടാൻ താരം തീരുമാനിക്കുക ആയിരുന്നു.

ഒരു ഫ്രീ ട്രാൻസ്ഫറിൽ ആണ് താരം മോൺസയിലേക്ക് എത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന 19കാരനായ ഫോർവേഡ് കഴിഞ്ഞ സീസണിൽ നാല് പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചിരുന്നു. എഫ്എ കപ്പിലും യുണൈറ്റഡിനായി കളത്തിൽ ഇറങ്ങി.














