മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതീക്ഷയായിരുന്ന യുവ സെന്റർ ബാക്കിനെ മാഞ്ചസ്റ്റർ സിറ്റി റാഞ്ചി

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ പ്രതീക്ഷയോടെ കണ്ടിരുന്ന അക്കാദമി താരം ഹാരിസൺ പാർക്കറിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുന്നു. 16കാരൻ മാഞ്ചസ്റ്റർ സിറ്റിയുമായി കരാറിൽ എത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു‌. നാല് മുൻനിര ക്ലബ്ബുകളെ തോൽപ്പിച്ച് ആണ് സിറ്റി താരത്തെ സ്വന്തമാക്കുന്നത്.

മാഞ്ചസ്റ്റർ 23 07 11 20 51 13 679

കഴിഞ്ഞ സീസണിൽ യുണൈറ്റഡിന്റെ U18 ടീമിനായി പാർക്കർ അരങ്ങേറ്റം കുറിച്ചിരുന്നു‌. റെഡ് ഡെവിൾസ് താരത്തെ ഓൾഡ് ട്രാഫോർഡിൽ നിലനിർത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും അത് നടന്നില്ല. ഹാരിസൺ U12 കാലം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. അണ്ടർ 15 കാറ്റഗറിയിൽ ഇംഗ്ലണ്ടിലെ ഏറ്റവും ടെക്നിക്കലി മികച്ച സെന്റർ ബാക്കായാണ് ഹാരിസണെ വിലയിരുത്തുന്നത്‌.