സ്പോർട്ടിങ് ലിസ്ബണിൽ നിന്നും മനുവൽ ഉഗാർതെയെ എത്തിക്കാനുള്ള ചെൽസിയുടെ നീക്കങ്ങൾ മുന്നോട്ട്. അടുത്ത മണിക്കൂറുകളിൽ തന്നെ കൈമാറ്റത്തിൽ നിർണായക ചുവടപ്പെടുകൾ ഉണ്ടായെക്കുമെന്ന് ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം അറുപത് മില്യൺ യൂറോയോളമാണ് കൈമാറ്റ തുക. എന്നാൽ ഡീലിന്റ് മറ്റു കാര്യങ്ങളിൽ ഒന്നും ഇതുവരെ ധാരണയിൽ എത്തിയിട്ടില്ല. അത് കൊണ്ട് തന്നെ ചെൽസി പെട്ടെന്ന് തന്നെ ചർച്ചകൾ മുന്നോട്ടു കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. പിഎസ്ജിയും താരത്തിന് പിറകെ ഉള്ളതിനാൽ സമയം കഴിയും തോറും താരം കൈവിട്ടു പോയേക്കും എന്നു ചെൽസി കരുതുന്നു.
മുൻപ് ബെൻഫിക്കയിൽ നിന്നും എൻസോയെ എത്തിക്കാനുള്ള നീക്കങ്ങൾ ദുഷ്കരമായ അനുഭവങ്ങൾ മുന്നിൽ ഉള്ളതിനാൽ കരാറിൽ ഒപ്പിടുന്നത് വരെ ചെൽസി നീക്കങ്ങൾ ശക്തമായി തന്നെ തുടരുമെന്ന് റൊമാനോ സൂചിപ്പിക്കുന്നു. ഡാട്രോ ഫോഫാനയെ ഡീലിൽ ഉൾപ്പെടുത്തിയേക്കും എന്ന അഭ്യൂഹങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. ഇതോടെ കൈമാറ്റ തുക പൂർണമായി കൊടുത്തു തന്നെ ഉഗാർതെയെ ചെൽസി സ്വന്തമാക്കൂ എന്നുറപ്പായി. അതേ സമയം ഡീലിൽ ടീമുകൾ തമ്മിൽ ധാരണയിൽ എത്തിയതായി പോർച്ചുഗീസ് മാധ്യമമായ റെക്കോർഡ് റിപ്പോർട്ട് ചെയ്യുന്നു. പിഎസ്ജി കൂടുതൽ തുക വാഗ്ദാനം ചെയ്തതായും എന്നാൽ ചെൽസിയിലേക്ക് തന്നെയാണ് നിലവിൽ താരത്തിന് പോകാൻ ആഗ്രഹം എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Download the Fanport app now!