മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഫോർവേഡ് ആയ ജേഡൻ സാഞ്ചോയെ വിൽക്കും. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സാഞ്ചോയെ വിൽക്കാൻ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ ഡോർട്മുണ്ടിൽ ലോണിൽ കളിച്ചു തിരികെ വരുന്ന സാഞ്ചോയെ വീണ്ടും ലോണിൽ കൊണ്ടുപോകാൻ ഡോർട്മുണ്ട് താല്പര്യപ്പെടുന്നുണ്ട്. എന്നാൽ യുണൈറ്റഡ് ഇനി ഒരു തവണ കൂടെ താരത്തെ ലോണിൽ അയക്കാൻ താല്പര്യപ്പെടുന്നില്ല.
സാഞ്ചോയെ വിൽക്കാനായാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അത് അവരുടെ ഫിനാൻഷ്യൽ ഫയർ പ്ലേ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കാൻ കാരണമാകും. അതുകൊണ്ടുതന്നെ ലോണിൽ അയക്കാതെ ട്രാൻസ്ഫർ തുക കുറച്ചിട്ടായാലും വിൽക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തീരുമാനം.
മുമ്പ് 100 മില്യൺ അടുത്തു തുകയ്ക്ക് ആയിരുന്നു ഡോർട്മുണ്ടിൽ നിന്ന് യുണൈറ്റഡ് സാഞ്ചോയെ സൈൻ ചെയ്തത്. എന്നാൽ ഇപ്പോൾ യുണൈറ്റഡ് താരത്തെ വെറും 40 മില്യൻ യൂറോക്ക് വിൽക്കാൻ തയ്യാറാണ്. സാഞ്ചോ ടെൻ ഹാഗുമായി ഉടക്കിയത് കാരണമായിരുന്നു ലോണിൽ പോകേണ്ടി വന്നത്. ഇനി ടെൻ ഹാഗ് ക്ലബ് വിട്ടാലും സാഞ്ചോയെ വിൽക്കാൻ തന്നെയാണ് ക്ലബിന്റെ നീക്കം.