ഡോർഗുവിനെ സ്വന്തമാക്കാൻ ആയി മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ബിഡ് സമർപ്പിച്ചു. 30 മില്യൺ യൂറോക്ക് മുകളിലുള്ള ബിഡാണ് യുണൈറ്റഡ് നൽകിയത്. ഈ ഓഫർ താരത്തിന്റെ ക്ലബായ ലെചെ അംഗീകരിക്കും എന്നാണ് റിപ്പോർട്ടുകൾ.
20 വയസ്സുള്ള ഡോർഗു, സീരി എയിൽ ലെചെയ്ക്ക് ഒപ്പം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. താരം യുണൈറ്റഡിൽ വരാൻ സന്നദ്ധത പ്രകടിപ്പിച്ചതായാണ് സൂചന. ഒരു ലെഫ്റ്റ് ബാക്കായും ലെഫ്റ്റ് സെൻട്രൽ ഡിഫൻഡറായും ഡോർഗുവിന് കളിക്കാൻ ആകും. ഇനി 8 ദിവസം കൂടിയേ ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ബാക്കിയുള്ളൂ.