മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ആസ്റ്റൺ വില്ലയിൽ

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ആക്സൽ ടൗൺസെബെ ഈ സീസണിൽ ആസ്റ്റൺ വില്ലയിൽ കളിക്കും. ചാമ്പ്യൻഷിപ്പ് ക്ലബായ വില്ലയിലേക്ക് ലോണടിസ്ഥാനത്തിലാണ് ടൗൺസബെ പോകുന്നത്. കഴിഞ്ഞ സീസണിലും ടൗൺസെബെ ആസ്റ്റൺ വില്ലയിൽ ലോണിൽ പോയിരുന്നു. പക്ഷെ പരിക്ക് പ്രശ്നമായത് കൊണ്ട് അധികം മത്സരങ്ങൾ കളിക്കാൻ ഡിഫൻഡർക്ക് ആയില്ല.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ സ്റ്റീവ് ബ്രൂസാണ് ആസ്റ്റൺ വില്ലയുടെ പരിശീലകൻ. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം അമേരിക്കയിൽ പ്രീസീസണ് ടൗൺസെബെയും ഉണ്ടായിരുന്നു‌. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിൻ ലോണിൽ പോകുന്ന അഞ്ചാം താരമാണ് ടൗൺസെബെ. നേരത്തെ ജോൾ പെരേര, ഡീൻ ഹെൻഡേഴ്സൺ, ബ്രോത്വിക് ജാക്സൺ, മാറ്റി വില്ലോക്ക് എന്നിവരും ലോണിൽ പോയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial