ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഡിഫൻഡർ ടൈറൽ മലാസിയയെ വിൽക്കാൻ ശ്രമിക്കും. അനുകൂലമായ ഓഫറുകൾ വന്നാൽ താരത്തെ ക്ലബ് വിടാൻ അനുവദിക്കുമെന്നാണ് റിപ്പോർട്ട്. വിൽക്കാൻ ആയില്ല എങ്കിൽ ലോണിൽ എങ്കിലും താരത്തെ കൈമാറാം ആകുമോ എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കും.
2022-ൽ ഫെയ്‌നൂർഡിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ മലാസിയ പരിക്ക് കാരണം അവസാന രണ്ട് സീസണും പുറത്തായിരുന്നു. ഇപ്പോൾ ഫിറ്റൻസ് വീണ്ടെടുത്തു എങ്കിലും ഇപ്പോഴും ആദ്യ ഇലവന്റെ ഭാഗമല്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ലെഫ്റ്റ് ബാക്കുകളെ ലക്ഷ്യം വെക്കുന്നതിനാൽ മലാസിയക്ക് വലിയ ഭാവി ക്ലബിൽ കാണുന്നില്ല.