ലിയോൺ യുവതാരം ഹംസ ഇനി യുവന്റസിൽ

- Advertisement -

ലിയോണിന്റെ യുവതാരം ഹംസ റഫിയയെ യുവന്റസ് സ്വന്തമാക്കി. ലിയോൺ ടീമിലെ ഏറ്റവും മികച്ച യുവ ടാലന്റായാണ് ഹംസയെ വിലയിരുത്തുന്നത്. 20കാരനായ താരത്തിനായി 5 മില്യണോളമാണ് യുവന്റസ് ചിലവഴിച്ചിരിക്കുന്നത്. യുവന്റസ് ഭാവിയിൽ താരത്തെ വിൽക്കുമ്പോൾ ലഭിക്കുന്ന തുകയുടെ 20 ശതമാനവും ലിയോണ് ലഭിക്കും.

അറ്റാക്കിങ് താരമായ ഹംസയ്ക്ക് നേരത്തെ ലിയോൺ മൂന്ന് വർഷത്തെ കരാർ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും അത് താരം അംഗീകരിച്ചിരുന്നില്ല. യുവന്റസിലേക്ക് പോകാൻ വേണ്ടിയായിരുന്നു താരത്തിന്റെ തീരുമാനം. കഴിഞ്ഞ സീസണിൽ യുവേഫ യൂത്ത് ലീഗിൽ ലിയോണ് വേണ്ടി തകർപ്പൻ പ്രകടനം ഹംസ കാഴ്ചവെച്ചിരുന്നു. മൂന്നു ഗോളും നാല് അസിസ്റ്റും യൂത്ത് ലീഗിൽ ഹംസ നേടിയിരുന്നു.

Advertisement