Picsart 24 07 12 12 22 31 417

ആഴ്‌സണൽ മധ്യനിര താരം സെവിയ്യയിൽ

ആഴ്‌സണൽ മധ്യനിര താരമായ ആൽബർട്ട് സാംപി ലൊക്കോങോ സ്പാനിഷ് ലാ ലീഗ ക്ലബ് സെവിയ്യയിൽ ചേർന്നു. നിലവിൽ ഒരു വർഷത്തെ വായ്പ അടിസ്‌ഥാനത്തിൽ ആണ് ബെൽജിയം താരം സ്പാനിഷ് ക്ലബിൽ ചേരുന്നത്. കഴിഞ്ഞ സീസണിൽ ലൂടൺ ടൗണിനു ആയി കളിച്ച താരത്തിന്റെ ഈ വർഷത്തെ ശമ്പളം സെവിയ്യ വഹിക്കും.

നിലവിൽ ഈ വർഷത്തെ വായ്പ കരാർ കഴിഞ്ഞ ശേഷം താരത്തെ അടുത്ത സീസണിൽ 12 മില്യൺ യൂറോ നൽകി സെവിയ്യക്ക് സ്വന്തമാക്കാനുള്ള വ്യവസ്ഥയും നിലവിലെ കരാറിൽ ഉണ്ട്. 24 കാരനെ ഭാവിയിൽ സെവിയ്യ വിറ്റാൽ 25 ശതമാനം ആഴ്‌സണലിന് നൽകണം എന്നും വ്യവസ്ഥയുണ്ട്. ഫിയോരന്റീന താരത്തിന് ആയി വലിയ തുക വാഗ്ദാനം ചെയ്‌തെങ്കിലും താരത്തിന്റെ താൽപ്പര്യം സെവിയ്യയിൽ പോവാൻ ആയിരുന്നു.

Exit mobile version