വലൻസിയയുടെ ഗോൾ കീപ്പറെ ലിവർപൂൾ സ്വന്തമാക്കി

Newsroom

ലിവർപൂൾ അവസാനം ഒരു സൈനിംഗ് നടത്തുകയാണ്. വലൻസിയയുടെ ഗോൾകീപ്പർ ജിയോർജി മമർദാഷ്വിലിയെ സൈൻ ചെയ്യാൻ ലിവർപൂൾ പൂർണ്ണ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സൈനിംഗ് ഇപ്പോൾ പൂർത്തിയാകും എങ്കിലും അടുത്ത സീസണിൽ മാത്രമെ താരം ആൻഫീൽഡിൽ എത്തൂ. ഈ സീസണിൽ വലൻസിയക്കായി തന്നെ കളിക്കും.

Picsart 24 08 26 20 56 03 166

2022-ൻ്റെ തുടക്കം മുതൽ വലൻസിയയുടെ ഫസ്റ്റ് ചോയ്‌സ് ഗോൾകീപ്പറായ 23-കാരനായ മമർദാഷ്‌വിലിക്ക് ആയി 35 മില്യൺ ആണ് ലിവർപൂൾ ട്രാൻസ്ഫർ ഫീ ആയി നൽകുന്നത്. 6’6″ ഉയരമുള്ള ഗോൾകീപ്പർ വലൻസിയയ്‌ക്കൊപ്പം ഇതിനകം 102 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 23കാരൻ ഇന്ന് തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാകും.