ലിവർപൂളിന്റെ നാറ്റ് ഫിലിപ്പസിനെ ടീമിൽ എത്തിച്ചു ബോർൺമൗത്ത്

Wasim Akram

പ്രീമിയർ ലീഗിൽ തിരികെയെത്താൻ ശ്രമിക്കുന്ന ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ടീം ബോർൺമൗത്ത് ലിവർപൂൾ പ്രതിരോധ താരം നാറ്റ് ഫിലിപ്പസിനെ ടീമിൽ എത്തിച്ചു. ആറു മാസത്തെ ലോണിൽ ആണ് അവർ താരത്തെ ടീമിൽ എത്തിച്ചത്.

ചാമ്പ്യൻഷിപ്പിൽ ഇപ്പോൾ മൂന്നാം സ്ഥാനത്ത് ഉള്ള ബോർൺമൗത്തിനു പ്രീമിയർ ലീഗിൽ മടങ്ങിയെത്താൻ ഈ ട്രാൻസ്ഫർ സഹായിച്ചേക്കും. പലപ്പോഴും വാൻ ഡെയ്ക്, മാറ്റിപ് തുടങ്ങിയവർ പരിക്കിൽ ആയപ്പോൾ ലിവർപൂളിന് ആയി മികച്ച പ്രകടനം പുറത്ത് എടുത്ത താരം ആണ് നാറ്റ്‌ ഫിലിപ്‌സ്.