യുവ വിംഗർ ബ്രാഡ്‌ലി ബാർകോളയെ സൈൻ ചെയ്യാൻ ലിവർപൂൾ ശ്രമിക്കുന്നു

Newsroom

യുവ വിംഗർ ബ്രാഡ്‌ലി ബാർകോളയെ സൈൻ ചെയ്യാനുള്ള യൂറോപ്യൻ ക്ലബ്ബുകളുടെ ശ്രമം തുടരുകയാണ്‌. ലിവർപൂൾ ആണ് താരത്തെ സൈൻ ചെയ്യാൻ ഇപ്പോൾ മുന്നിൽ ഉള്ളത്. 2002-ൽ ജനിച്ച താരം ഇപ്പോൾ ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണിനായി തന്റെ മികച്ച പ്രകടനത്തിലൂടെ ഇപ്പോൾ ലോക ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ഈ സീസണിൽ ഇതുവരെ ലിയോൺ ടീമിനായി 7 ഗോളുകളും 4 അസിസ്റ്റുകളും താര. നേടി.

Picsart 23 04 14 15 05 30 600

ബാർകോളയുടെ വേഗതയും ക്രിയേറ്റിവിറ്റിയും താരം ഭാവിയിൽ വലിയൊരു താരമായി മാറും എന്ന് സൂചനകൾ നൽകുന്നു‌. 2010 മുതൽ ലിയോൺ അക്കാദമിയിൽ താരം ഉണ്ടായിരുന്നു. 2021ൽ ആണ് ലിയോണായി സീനിയർ അരങ്ങേറ്റം നടത്തിയത്. ഈ വർഷം ഫ്രഞ്ച് അണ്ടർ 23 ടീമിനായും കളിച്ചിരുന്നു.