ഇനി ലിവർപൂൾ താരങ്ങളെ തൊട്ടാൽ ബാഴ്സയുടെ കൈ പൊള്ളും

- Advertisement -

ലിവർപൂളിന്റെ മൂന്ന് സൂപ്പർ താരങ്ങളെ അവരുടെ കരിയറിന്റെ പീക്കിൽ വെച്ച് റാഞ്ചിയെടുത്ത ചരിത്രം ബാഴ്സലോണക്ക് ഉണ്ട്. പണ്ട് 2010ൽ മസ്കരേനോ പ്രീമിയർ ലീഗിൽ തകർത്ത് കളിക്കുമ്പോൾ ആയിരുന്നു ആദ്യ ബാഴ്സലോണ ആൻഫീൽഡിൽ എത്തിയത്. അന്ന് ഒരു ദയയുമില്ലാതെ അർജന്റീനൻ താരത്തെ ബാഴ്സലോണ സ്വന്തമാക്കി. പിന്നീട് 2014ൽ കിടിലൻ ഫോമിൽ ഉണ്ടായിരുന്ന സുവാരസിനെയും ബാഴ്സലോണ കൊണ്ടു പോയി. കഴിഞ്ഞ ജനുവരിയിൽ കൗട്ടീനോയും ലിവർപൂൾ വിട്ട് ബാഴ്സയിൽ ചേക്കേറി.

എന്നാൽ ഇത് അങ്ങനെ ആവർത്തിച്ചു കൂട എന്നാണ് ലിവർപൂളിന്റെ തീരുമാനം. ഇതിനായുള്ള വഴി കൗട്ടീനോയുടെ ട്രാൻസഫറി‌ന്റെ സമയത്ത് ലിവർപൂൾ ചെയ്യുകയും ചെയ്തു. കൗട്ടീനോയെ കൈമാറുമ്പോൾ ലിവർപൂൾ വെച്ച കരാർ വ്യവസ്ഥകളിൽ ഒന്നാണ് ബാഴ്സലോണയെ ലിവർപൂൾ താരങ്ങളിൽ നിന്ന് അകറ്റുക. ഇനി ഒരു ലിവർപൂൾ താരത്തെ ബാഴ്സലോണ സ്വന്തമാക്കുകയാണെങ്കിൽ ട്രാൻസ്ഫർ തുകയ്ക്ക് പുറമെ 100 മില്യൺ കൂടെ ബാഴ്സലോണ ലിവർപൂളിനായി നൽകേണ്ടി വരും എന്നതാണ് കരാറിലെ വ്യവസ്ഥ.

2020 വരെ ആണ് ഈ വ്യവസ്ഥ നിലനിൽക്കുക. അതുവരെ ലിവർപൂൾ താരങ്ങളെ ബാഴ്സലോണ സ്വന്തമാക്കണമെങ്കിൽ ലോക റെക്കോർഡ് തുക കൊടുക്കേണ്ടി വരുമെന്ന് സാരം. ലിവർപൂളിന്റെ ഇപ്പോഴത്തെ സൂപ്പർ താരങ്ങളായ സലാ, ഫെർമീനോ, മാനെ എന്നിവരെ ഈ കരാർ സുരക്ഷിതരാക്കുന്നു.

Advertisement