ജർമ്മൻ താരത്തെ ഹോഫൻഹെയിമിൽ നിന്നും സ്വന്തമാക്കി ലെവർകൂസൻ

Jyotish

ജർമ്മൻ താരം കരീം ഡിമിർബെയെ സ്വന്തമാക്കി ബയേർ ലെവർകൂസൻ. അഞ്ചു വർഷത്തെ കരാറിലാണ് ഡിമിർബെ ബയേറിൽ എത്തുന്നത്. 28 മില്യൺ നൽകിയാണ് താരത്തെ ഹൊഫെൻഹെയിമിൽ നിന്നും ലെവർകൂസൻ സ്വന്തമാക്കിയത്. 25 കാരനായ ഈ മധ്യനിരതാരം കോൺഫെഡറേഷൻ കപ്പ് ഉയർത്തിയ ജർമ്മൻ ടീമിൽ അംഗമായിരുന്നു.

ഹാംബർഗിൽ നിന്നും 2016 ലാണ് ഡിമിർബെ ഹൊഫെൻഹെയിമിൽ എത്തിയത്. റെലിഗെഷൻ സോണിൽ നിന്നും യൂറോപ്പ്യൻ ഫുട്ബാളിലേക്കുള്ള ജൂലിയൻ നാഗേൽസ്മാന്റെയും ഹോഫൻഹെയിമിനെയും കുതിപ്പിൽ മുഖ്യപങ്ക് വഹിച്ചിരുന്നു ഡിമിർബെ. ജൂലിയൻ ബ്രാൻഡ് ബയേർ വിടുമെന്നുറപ്പായതിനെ തുടർന്നാണ് യൂറോപ്പ്യൻ ഫുട്ബോൾ ലക്ഷ്യമിടുന്ന ബയേർ ലെവർകൂസൻ ഡിമിർബെയെ സ്വന്തമാക്കിയത്.