വെലെസ് സാർസ്ഫീൽഡിൽ നിന്ന് 18 കാരനായ അർജൻ്റീനിയൻ സ്‌ട്രൈക്കർ അലെജോ സാർകോയെ ബയേർ ലെവർകൂസൻ സൈൻ ചെയ്തു. ബയേർ ലെവർകൂസൻ ഔദ്യോഗികമായി ഈ സൈനിംഗ് പ്രഖ്യാപിച്ചു. സാർകോ 2029 വരെ കരാറിൽ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു.
തൻ്റെ നീക്കത്തെക്കുറിച്ച് സംസാരിച്ച, സാർകോ “ഒരു മികച്ച യൂറോപ്യൻ ക്ലബ്ബിൽ ചേരുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്.” എന്ന് പറഞ്ഞു. “ഈ ടീമിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഒപ്പം എൻ്റെ കഴിവുകൾ കൊണ്ട് ഈ ടീമിന് സംഭാവന നൽകാനും ഞാൻ ആഗ്രഹിക്കുന്നു.” താരൻ പറഞ്ഞു.